പുതുവത്സരാഘോഷം; തിരൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. സൈലൻസർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, രണ്ടിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ( tirur police restrictions on new year )
ഓൾട്ടർ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ബൈക്ക് സ്റ്റണ്ട് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അനുവാദം ഇല്ലാതെ ലൈവ് ഷോകൾ നടത്താൻ പാടില്ല. എക്‌സിബിഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകൾ നടത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും.
Read Also : പുതുവത്സര ആഘോഷം: തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം
തട്ടുകടകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ നേരത്തെ അടക്കണമെന്നാണ് നിർദേശം. പ്രദേശത്ത് മഫ്ടി പൊലീസിനെ കൂടുതൽ നിയോഗിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ തീരുമാനം.
Story Highlights: tirur police restrictions on new year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here