Advertisement

‘ഇവിഎമ്മുകളിൽ വിശ്വാസമില്ല’; വോട്ടർമാർക്ക് VVPAT സ്ലിപ്പുകൾ നൽകണമെന്ന് ദിഗ്വിജയ് സിംഗ്

January 1, 2024
3 minutes Read
Digvijaya Singh

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. തനിക്ക് ഇവിഎമ്മുകളിൽ വിശ്വാസമില്ലെന്ന് 2003 മുതൽ പറയുന്നതാണ്. ഹാക്ക് ചെയ്യാൻ പറ്റാത്ത ഒരു ചിപ്പ് ഘടിപ്പിച്ച യന്ത്രം ലോകത്ത് ഇല്ല. വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ആർക്കാണ് ഞാൻ വോട്ട് രേഖപ്പെടുത്തേണ്ടത്, എന്റെ വോട്ട് എവിടെ പോയി എന്ന് പോലും എനിക്കറിയില്ല. ഹാക്ക് ചെയ്യാൻ കഴിയാത്ത ചിപ്പ് ഉള്ള ഒരു യന്ത്രവും ലോകത്തിലില്ല. ചിപ്പിലെ സോഫ്‌റ്റ്‌വെയറിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇവ പ്രവർത്തിക്കുന്നത്. നിങ്ങൾ ‘A’ എന്ന് ടൈപ്പ് ചെയ്താൽ സോഫ്റ്റ്‌വെയർ ‘A’ എന്ന് പറയും, ‘A’ എന്ന് മാത്രം പ്രിന്റ് ചെയ്യും’ – ദിഗ്വിജയ് സിംഗ് പറഞ്ഞു.

‘നിങ്ങൾ EVM-ൽ ‘പഞ്ച’ (കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം) അമർത്തി, പക്ഷേ സോഫ്റ്റ്‌വെയർ പറയുന്നു ‘താമര’ എന്ന്. എങ്കിൽ എന്താണ് പ്രിന്റ് ചെയ്യുക? പഞ്ചയോ താമരയോ? വിവിപാറ്റ് മെഷീൻ 7 സെക്കൻഡ് ‘പഞ്ച’ കാണിക്കുകയും നിങ്ങൾ സന്തോഷത്തോടെ മടങ്ങുകയും ചെയ്യും, പക്ഷേ ‘താമര’യാകും അച്ചടിക്കുക! രാഹുൽ മേത്തയുടെ വീഡിയോയിൽ നിങ്ങൾക്ക് ഈ കളി കാണാൻ കഴിയും’- സിംഗ് കൂട്ടിച്ചേർത്തു.

എല്ലാ വികസിത രാജ്യങ്ങളിലെയും പോലെ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൗണ്ടിംഗ് കൂടുതൽ സമയമെടുക്കും. പക്ഷേ സാരമില്ല, തങ്ങളുടെ വോട്ട് അവർ ആഗ്രഹിച്ച വയക്തിക്ക് തന്നെ ലഭിച്ചെന്ന് പൊതുസമൂഹം വിശ്വസിക്കും. നരേന്ദ്രമോദിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇവിഎമ്മുകളെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അവർ VVPAT സ്ലിപ്പ് കാണിക്കുന്നില്ല? അത് ഞങ്ങൾക്ക് തരൂ, ഞങ്ങൾ അത് ബാലറ്റ് പെട്ടികളിൽ ഇടാമെന്നും അദ്ദേഹം പറഞ്ഞു.

VVPAT സ്ലിപ്പ് നൽകുന്നതിനെ എതിർക്കുന്നത് എന്തിനാണ്? ഈ ആവശ്യം ഉന്നയിക്കാൻ ഇന്ത്യ ബ്ലോക്ക് ഓഗസ്റ്റ് മുതൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ സമയം തേടുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രണ്ട് ഓപ്ഷനാണ് ഉള്ളത്? ഒന്നുകിൽ സുപ്രീം കോടതിയിൽ പോകുക അല്ലെങ്കിൽ ഇവിഎമ്മിനെതിരെ തെരുവിലിറങ്ങുക. രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ച് ഇന്ത്യാ ബ്ലോക്ക് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: ‘I don’t trust voting machines’; Digvijaya Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top