ടോക്കിയോ എയർപോർട്ടിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന് തീപിടിച്ചു, അഞ്ച് പേരെ കാണാതായി

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വടക്കൻ ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ ഷിൻ ചിറ്റോസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് ഹനേഡയിൽ എത്തിയ ‘JAL ഫ്ലൈറ്റ് 516’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി ജപ്പാൻ എയർലൈൻസിന്റെ വിമാനം കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വലിയ സ്‌ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചു.
തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 379 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ അടിയന്തരവാതിലിലൂടെ പുറത്തിറക്കി. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. എഴുപതിലധികം ഫയർ എഞ്ചിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരിൽ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Story Highlights: 5 Of 6 Coast Guard Crew On Plane Japan Flight Hit Are Missing:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here