കായംകുളത്ത് ട്രെയിൻ ഓടുന്നതിനിടെ ചാടിക്കയറി; ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങി യാത്രക്കാരൻ്റെ കൈ അറ്റു

കായംകുളത്ത് ട്രെയിൻ ഓടുന്നതിനിടെ ചാടിക്കയറിയ ആളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയാണ് അപകടം. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന നാഗ്പൂർ സ്വദേശി രവിയ്ക്കാണ് അപകടമുണ്ടായത്. സ്വന്തം നാട്ടിലേക്കായിരുന്നു യാത്ര.
ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയപ്പോൾ വെള്ളം വാങ്ങാനാണ് ഇയാൾ ഇറങ്ങിയത്. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറുന്നതിനിടെ അപകടം ഉണ്ടായി ഇടത്തേ കൈ അറ്റുപോവുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസിൽ ഒപ്പം കൊണ്ടുപോകുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജിൽ അതിവിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.
Story Highlights: man jump running train kayamkulam hand cut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here