ഒഐസിസി നജ്റാൻ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒഐസിസി നജ്‌റാൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒഐസിസി നജ്റാൻ കമ്മിറ്റിയുടെ ഓഫീസിന്റെ പ്രവർത്തനം ഒഐസിസി സംഘടനയുടെ പ്രവർത്തനത്തിനും പ്രവാസികളുടെ കാതലായ പ്രശ്നങ്ങളിൽ ഇടപ്പെട്ടുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും ഒഐസിസി ദക്ഷിണ മേഖല പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു. പതിനേഴ് വർഷമായി ഒഐസിസി നജ്‌റാൻ കമ്മറ്റി നിലവിൽ വന്നെങ്കിലും ചിരകാല സ്വപ്നമായിരുന്ന സ്വന്തമായ് ഓഫീസ് പുതുവർഷ പുലരിയിൽ തന്നെ പ്രവാസി സമൂഹത്തിന് നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി നജ്റാൻ കമ്മിറ്റിയുടെ ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേക്ക് മുറിച്ചും, മധുരം നൽകിയും പ്രവർത്തകർ ആഘോഷിച്ചു. എം.കെ ഷാക്കിർ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ഫൈസൽ പൂകോട്ടും പാടം, ക്രിസ്റ്റിൻ രാജ്, യാസിൻ ബാവ, ഫാറൂഖ് പൂകോട്ടും പാടം,
റാഷിദ് പാണ്ടിക്കാട്, അബുലൈസ് താനൂർ, അബ്ദുൽ കാദർ,നവാസ് കൊല്ലം, ഷൌക്കത്ത് തൃശൂർ, ഷംസു, ബിനിൽ , അനീഷ് ചന്ദ്രൻ , ജോബി കണ്ണൂർ, റഷീദ് കൊല്ലം, അദ്നാൻ പലേമാട്. എന്നിവർ നേതൃതം നൽകി.
ടി എൽ അരുൺ കുമാർ സ്വാഗതവും, തുളസീധരൻ നന്ദിയും പറഞ്ഞു.
Story Highlights: OICC Najran Committee office inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here