Advertisement

വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന് പെണ്‍കുട്ടി; ആദ്യ സംഭവമെന്ന് പൊലീസ്

January 3, 2024
Google News 2 minutes Read
Girl gang raped during virtual reality game UK

വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി പെണ്‍കുട്ടി. ബ്രിട്ടണിൽ നിന്നുള്ള 16കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.(Girl gang raped during virtual reality game UK)

ഓൺലൈനിൽ അപരിചിതരായ ആളുകൾ തന്റെ വിർച്വൽ അവതാറിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്ന എന്നാണ് 16കാരിയുടെ പരാതി. പെൺകുട്ടിയുടെ ആരോപണത്തെ തുടർന്ന് യുകെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിർച്വൽ റിയാലിറ്റി ​ഗെയിമിങ്ങിനിടെയാണ് പെൺകുട്ടിയുടെ അവതാറിനെ ഒരു കൂട്ടം ആളുകൾ ലൈം​ഗികമായി ഉപദ്രവിച്ചത്. പെൺകുട്ടിയ്ക്ക് നേരിട്ട് പരുക്കുകളൊന്നുമില്ലെങ്കിലും ശാരീരികമായി പീഡനത്തിന് ഇരയാകുന്ന പെൺകുട്ടി കടന്നുപോവുന്ന മാനസികവും വൈകാരികവുമായി ആഘാതമാണ് 16കാരിക്ക് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് പെൺകുട്ടി ഏത് ഗെയിം ആണ് കളിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. വിർച്വൽ ബലാത്സംഗക്കേസുകൾ അന്വേഷിക്കേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പവും പൊലീസിനുണ്ട്. എന്നാൽ സംഭവത്തിൽ പൊലീസ് അന്വേഷണം അനിവാര്യമാണെന്നും യഥാർഥമല്ലെന്ന് പറഞ്ഞ് തള്ളികളായൻ കഴിയില്ലെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവേർലി പറഞ്ഞു.

Read Also : ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റു: റിപ്പോർട്ട്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിഷയം കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലാത്തത് നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്. മെറ്റയുടെ ഹൊറൈസൺ വേൾഡ്‌സ് എന്ന വിആർ ഗെയിം പ്ലാറ്റ്‌ഫോമിൽ നേരത്തെ പലതവണ വിർച്വൽ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നുവന്നതോടെ സ്ത്രീകൾക്ക് വേണ്ടി പേഴ്‌സണൽ ബൗണ്ടറി എന്നിവ ഉൾപ്പെടെയുള്ള വിവിധ സുരക്ഷാ ഫീച്ചറുകൾ മെറ്റ അവതരിപ്പിച്ചിരുന്നു.

Story Highlights: Girl gang raped during virtual reality game UK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here