ഇറാനിൽ ഇരട്ട സ്ഫോടനം: 53 പേർ കൊല്ലപ്പെട്ടു

ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 53 മരണം. സ്‌ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്
കെർമാൻ പ്രവിശ്യയിലുള്ള ഇറാൻ റിപബ്ലിക്കൻ ഗാർഡ് കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി ആളുകൾ എത്തിയിരുന്നു. അവർക്കിടയിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
Story Highlights: Iran says ‘terrorist attack’ near Qasem Soleimani’s grave kills 53
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here