കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ

കർണാടകയിൽ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍. ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറത്തത്.
കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാൾ അങ്കണവാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ അറുത്തത്. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
അങ്കണവാടി ജീവനക്കാരിയെ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Story Highlights: Man Chops Off Woman’s Nose After Her Children Pluck Flowers From His Garden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here