Advertisement

നികുതിവെട്ടിപ്പെന്ന് പരാതി; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജിഎസ് ടി വകുപ്പിന്റെ പരിശോധന

January 4, 2024
Google News 1 minute Read

ഉടുമ്പന്‍ചോല എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്‌പൈസെസിൽ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നിലവിൽ ജിഎസ്ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ചില നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസെസ്. സിപിഐഎമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയർന്നത്. നാലവിൽ പരിശോധന 2 മണിക്കൂർ പിന്നിട്ടു. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരുക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾക്ക് ഉദ്യോഗസ്ഥർ തയ്യാറില്ല.

Story Highlights: ED raids in MM Mani Brothers office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here