ഹിസ്ബുൾ ഭീകരൻ ജാവേദ് അഹമ്മദ് മട്ടൂ പിടിയിൽ

മോസ്റ്റ് വാണ്ടഡ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവേദ് അഹമ്മദ് മട്ടൂ പിടിയിൽ. ഡൽഹിയിൽ നിന്നാണ് പിടിയിലായത്. ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയാണ്. തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നു. സോപോറിലെ താമസക്കാരനാണ് മട്ടൂ. നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
പൊലീസിനൊപ്പം എൻഐഎ സംഘവും ഭീകരനുവേണ്ടി തെരച്ചിൽ നടത്തിവരികയായിരുന്നു. അടുത്തിടെ ഇയാളുടെ സഹോദരൻ സോപോറിലെ വീട്ടിൽ ത്രിവർണ പതാക ഉയർത്തിയത് വലിയ വാർത്തയായി.
Story Highlights: Hizbul terrorist Javed Ahmed Mattoo caught in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here