Advertisement

സജനയും അരുന്ധതിയും മിന്നി; ബറോഡയെ 216 റൺസിന് തകർത്ത് കേരളം

January 4, 2024
Google News 1 minute Read
Kerala defeated Baroda by 216 runs

ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തകർപ്പൻ ജയം. ബറോഡയെ 216 റൺസിന് പരാജയപ്പെടുത്തി. കേരളം ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബറോഡയുടെ ചെറുത്തുനിൽപ്പ് 68 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ സജീവൻ സജനയുടെ സെഞ്ച്വറി പ്രകടനമാണ് വമ്പൻ ജയം സമ്മാനിച്ചത്.

റാഞ്ചിയിലെ മെക്കോൺ സെയിൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. ക്യാപ്റ്റൻ സജീവൻ സജനയുടെ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം മികച്ച സ്കോറിലേക്കെത്തിയത്. 85 പന്തിൽ 100 റൺസ് നേടിയ ശേഷമാണ് താരം പുറത്തായത്. 50 പന്തിൽ 73 റൺസെടുത്ത അരുന്ധതി റെഡ്ഡിയും മികച്ച പിന്തുണ നൽകി. ബറോഡയ്ക്കായി നാൻസി പട്ടേൽ രണ്ടും കേശ പട്ടേലും ജയ മൊഹിതേയും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ബറോഡ 21.5 ഓവറിൽ കേവലം 68 റൺസിന് കൂടാരം കയറുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വിനയ സുരേന്ദ്രനാണ് ബറോഡയുടെ നടുവൊടിച്ചത്. മൃദുല സുരേഷ്, അരുന്ധതി റെഡ്ഡി എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. ബറോഡക്കുവേണ്ടി തൻവീർ ഷെയ്ക്ക് (29 നോട്ടൗട്ട്) മാത്രമാണ് ചെറുത്തുനിന്നത്.

Story Highlights: Kerala defeated Baroda by 216 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here