കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഹേവാർഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോർഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കി. കാലിഫോർണിയയിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ചയ്‌ക്കുള്ളിലും, സമീപമുള്ള ശിവദുർഗ ക്ഷേത്രത്തിൽ മോഷണം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷവുമാണ് പുതിയ സംഭവവികാസം.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് (എച്ച്എഎഫ്) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്ഷേത്രം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ അനുകൂലികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും ക്ഷേത്രങ്ങളിൽ സ്ഥാപിക്കണമെന്നും എച്ച്എഎഫ് അറിയിച്ചു.
#Breaking: Another Bay Area Hindu temple attacked with pro-#Khalistan graffiti.
— Hindu American Foundation (@HinduAmerican) January 5, 2024
The Vijay’s Sherawali Temple in Hayward, CA sustained a copycat defacement just two weeks after the Swaminarayan Mandir attack and one week after a theft at the Shiv Durga temple in the same area.… pic.twitter.com/wPFMNcPKJJ
കഴിഞ്ഞ മാസം കാലിഫോർണിയയിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരയുണ്ടായ ആക്രമണത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അപലപിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നാണ് നെവാർക്ക് പൊലീസ് ഡിപ്പാർട്‌മെന്റ് അറിയിച്ചത്.
Story Highlights: Another Hindu Temple Defaced With Pro-Khalistan Graffiti In US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here