ന്യൂയര്‍ ആഘോഷത്തിനിടെ ഡാന്‍സ് ചെയ്ത സഞ്ജയ്‌യെ ചിലര്‍ മര്‍ദിച്ചു; ഗോവ ബീച്ചില്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തിയതില്‍ കൂടുതല്‍ ആരോപണങ്ങള്‍

ഗോവയില്‍ പുതുവത്സരമാഘോഷത്തിന് പോയ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ ആരോപണങ്ങളുമായി മരിച്ച സഞ്ജയ്‌യുടെ കുടുംബം. ഗോവയിലെ ഡി ജെ പാര്‍ട്ടിയ്ക്കിടെ സഞ്ജയ്ക്ക് മര്‍ദമേറ്റുവെന്ന് പിതാവ് സന്തോഷ് ആരോപിക്കുന്നു. സഞ്ജയ്‌യെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊന്ന് കടലില്‍ തള്ളിയതാണെന്നാണ് പിതാവിന്റെ ആരോപണം. മര്‍ദനത്തിനുശേഷം സഞ്ജയ്‌യുടെ പണവും ഫോണും കവര്‍ന്നെന്നും പിതാവ് സന്തോഷ് പരാതിപ്പെട്ടു. (Sanjay Father allegation against Goa Hotel workers)
സഞ്ജയ്‌യുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിയമ നടപടിയുമായി മുന്നോട്ടു പോകും. സഞ്ജയ്‌യുടെ നെഞ്ചിലും പുറത്തും മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് വെള്ളത്തില്‍ വീഴുന്നതിനു മുന്‍പ് തന്നെ മര്‍ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ന്യൂയര്‍ ആഘോഷത്തിനിടെ സഞ്ജയ് സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.
Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
ഡിസംബര്‍ 29ന് ഗോവയ്ക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷംകാണാതാവുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്. പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Sanjay’s Father allegation against Goa Hotel workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here