ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന് സിപിഐഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതി. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 1,30000 രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പാർട്ടി പ്രവർത്തകന്റെ പരാതി. തിരുവല്ല ഏരിയ കമ്മിറ്റിയംഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി.
മകന് ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പണം കൈപ്പറ്റിയിരുന്നതെന്ന് പാർട്ടി പ്രവർത്തകനായി തിരുവല്ല കാവുംഭാഗം സ്വദേശി ഷാജി പറയുന്നു. വിവാദമായതോടെ പണം തിരികെ നൽകിയെങ്കിലും കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സെക്രട്ടറിയ്ക്ക് ഷാജി പരാതി നൽകി. പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായാണ് 1,20000 രൂപ വാങ്ങിയത്. ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. 2022ലാണ് പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയിരുന്നത്. 2021-22 കാലഘട്ടത്തിലാണ് പ്രകാശ് ബാബു പണം കൈപ്പറ്റിയത്. രതീഷ് എന്ന ഡിവൈഎഫ്ഐ നേതാവിനെ മധ്യസ്ഥ നിർത്തിയാണ് പണം കൈപ്പറ്റിയത്.
ആദ്യഘട്ടത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാമെന്നും പറഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഷാജി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ജില്ലാ നേതൃത്വത്തിലേക്ക് പരാതി ഉയർന്നതോടെയാണ് പണം തിരികെ നൽകാൻ പ്രകാശ് ബാബു തയ്യാറായത്.
എന്നാൽ കബളിപ്പിക്കപ്പെട്ടു എന്നു മനസിലായതോടെ ഷാജി പാർട്ടി സംസ്ഥാന നേതൃത്വത്തിനെ സമീപിച്ചു. എംവി ഗോവിന്ദന് രണ്ടു തവണ ഇത് ചൂണ്ടിക്കാണിച്ച് പരാതി നൽകി. പരാതി ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Story Highlights: Extortion of money offered for job in Devaswom Board Complaint against CPIM Area Committee Member
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here