“ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
കൊല്ലം ഇപ്പോൾ കലക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പൊടിപൊടിക്കുന്ന മത്സരം തന്നെ! ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവ വേദിയ്ക്കാണ് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. തിരിഞ്ഞൊന്ന് നോക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിലെ മനോഹരകാലങ്ങളിൽ ഒന്നുതന്നെയാണ് സ്കൂൾ കലോത്സവ ദിവസങ്ങൾ. പുസ്തകത്തിനും പഠനത്തിനും പരീക്ഷകൾക്കും വിട നൽകി പാട്ടും നൃത്തവും ചിരിയും സമ്മാനങ്ങളും ചിലർക്ക് അല്പം പരിഭവത്തിന്റെ കണ്ണീരും നൽകി മടങ്ങുന്ന ആഘോഷ രാവ്. കേരളക്കര മുഴുവൻ കൊല്ലത്തിന്റെ മണ്ണിലേക്ക് കൺതുറക്കുമ്പോൾ കലോത്സവവേദിയിലെ കാണാകാഴ്ചകളിലേക്ക് നമുക്കൊന്ന് പോകാം…
ഇക്കൊല്ലം കലക്കാൻ ‘കൊല്ലം’ തയ്യാർ!
ഏറെ സജ്ജീകരണങ്ങളോടു കൂടി തന്നെയാണ് കൊല്ലം കലോത്സവത്തിനെ വരവേറ്റത്. അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്നു എന്നതും ശ്രദ്ധേയം. ഇവർക്കായുള്ള താമസസൗകര്യവും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്. വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകളാണ് സൗജന്യ സേവനം നടത്തുന്നത്.
മത്സരാര്‍ഥികള്‍ക്ക് മറ്റു വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിനായി ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒപ്പം കാണികളെയും സഹായിക്കുന്നതിനായി ഹെൽപ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. 112, 9497 930 804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. കൂടാതെ വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും സി സി. ടി വി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
200 നിന്ന് 14,000 ത്തിലേക്ക്, കലോത്സവ ചരിത്രത്തിലൂടെ!!!
ആറു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പങ്കുവെക്കാൻ. ആദ്യത്തെ കലോത്സവം അരങ്ങേറുന്നത് 1956 ലാണ്. സംസ്ഥാനം രൂപീകരിച്ച് അതിന്റെ തൊട്ടടുത്ത മാസം തന്നെയായിരുന്നു കൗമാര കലോത്സവത്തിനും തുടക്കം കുറിച്ചത്. എന്നാൽ അന്ന് വെറും ഒരു ദിവസമായിരുന്നു കലോത്സവം. വർഷങ്ങൾ പിന്നിട്ടപ്പോൾ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം തന്നെയായി സ്‌കൂൾ കലോത്സവം മാറി. ആവേശം ഒട്ടും കുറയാതെ, ഓരോ വർഷവും മുമ്പത്തേതിനേക്കാൾ കെങ്കേമമായാണ് കലോത്സവം അരങ്ങേറാറുള്ളത്.
1956ൽ ഡൽഹിയിൽ നടന്ന ഇന്റർവാഴ്സിറ്റി കലോത്സവമാണ് കേരളത്തിന് ഇങ്ങനെയൊരു മത്സരത്തിന് പ്രചോദനമായത്. അന്ന് 200 പേർ മാത്രമാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്നത് 14000 ത്തിൽ എത്തിനിൽക്കുന്നു.
തുടക്കകാലത്ത് കലോത്സവത്തിന്റെ പേര് കേരള സ്‌കൂൾ യുവജനോത്സവം എന്നായിരുന്നു. 2009 മുതലാണ് കേരള സ്കൂൾ കലോത്സവം എന്നാക്കിയത്. എന്നാൽ 1975 ൽ കോഴിക്കോട് വച്ച് നടന്ന മത്സരം കലോത്സവ ചരിത്രത്തിൽത്തന്നെ വഴിത്തിരിവുണ്ടാക്കി.
ഇപ്പോൾ സമ്മാനമായി നൽകുന്ന സ്വർണക്കപ്പ് നിർമ്മിച്ചത് 1986 ലാണ്. വിജയികൾക്കു വേദിയിൽ കൈമാറുന്ന സ്വർണക്കപ്പ് അവരുടെ ജില്ലയിലെ ട്രഷറിയിൽ സൂക്ഷിക്കും. സമാനമായ സ്വർണവർണമുള്ള ട്രോഫി ജില്ലാ അധികൃതർക്കും കൈമാറും. രണ്ടേകാൽ ലക്ഷം രൂപയാണ് മുടക്കി അന്ന് നിർമിച്ച 117.5 പവൻ സ്വർണക്കപ്പിന്റെ ഇന്നത്തെ വില60 ലക്ഷം രൂപയിലേറെയാണ്.
മത്സരാര്‍ഥികള്‍ക്ക് മറ്റു വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിനായി ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒപ്പം കാണികളെയും സഹായിക്കുന്നതിനായി ഹെൽപ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. 112, 9497 930 804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. കൂടാതെ വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും സി സി. ടി വി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കപ്പ് കയ്യടക്കുന്ന കോഴിക്കോടൻ കൊമ്പന്മാർ!
കലോത്സവ ചരിത്യം പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ തവണ കപ്പ് സ്വന്തമാക്കിയത് കോഴിക്കോട് ആണ്. പത്തൊമ്പത് തവണയാണ് കോഴിക്കോട് കപ്പ് സ്വന്തമാക്കി ഓവറോള്‍ കിരീടം ചൂടിയത്. മാത്രവുമല്ല കപ്പ് സ്വന്തമാക്കുന്നതിൽ ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് അടിച്ചതും കോഴിക്കോട് തന്നെയാണ്.
1991 – 1993 ലാണ് ആദ്യമായി കോഴിക്കോട് ഹാട്രിക് സ്വന്തമാക്കുന്നത്. പിന്നീടത് പലതവണകളായി സംഭവിച്ചു. കപ്പ് സ്വന്തമാക്കുന്നതിൽ മാത്രമല്ല വേദി ഒരുക്കുന്നതിലും കോഴിക്കോട് തന്നെയാണ് മുന്നിൽ. എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്.
Story Highlights: School kalolsavam 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here