ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിയശേഷം റിട്ടയേര്‍ഡ് എസ് ഐ ജനലില്‍ തൂങ്ങിമരിച്ചു

ചേരാനല്ലൂര്‍ ചിറ്റൂര്‍ മുക്കില്‍ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിയശേഷം റിട്ടയേര്‍ഡ് എസ് ഐ ജനലില്‍ തൂങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചേരാനല്ലൂര്‍ ചിറ്റൂര്‍പള്ളി സ്വദേശി ഗോപിയാണ് രണ്ടുപേരെ ഗുരുതരമായി വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണെന്ന് ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. (ex-policeman attacked wife and hanged himself)
ഇന്ന് ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഗോപിയുടെ അഭിഭാഷകനായ മകന്‍ കോടതിയില്‍ നിന്നും ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരേയും ആസ്ടര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നങ്ങളാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
Story Highlights: ex-policeman attacked wife and hanged himself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here