Advertisement

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ വെട്ടുകേസിലെ പ്രതിയുമായി പരിചയം; പിന്നാലെ മോഷണപരമ്പരകൾ; പ്രതികൾ അറസ്റ്റിൽ

January 6, 2024
Google News 2 minutes Read
Man arrested for theft while preparing for civil services exam

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ അതിവിദഗ്ധമായി മോഷണം. പാലക്കാട്‌ കിഴക്കേത്തറ സ്വദേശിയും സഹായിയും പിടിയിലായി. വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന വണ്ടാഴി സ്വദേശി ഹരിദാസാണ് കവർച്ച ആസൂത്രണം ചെയ്തത്.

പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഹരിദാസിനെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ഇതിനിടെ ഭാര്യയെ വെട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷുമായി പരിചയത്തിലായി. തുടർന്ന് ഇരുവരും ചേർന്നാണ് മോഷണങ്ങൾ നടത്തിയത്. 2023 മാർച്ച് 11 നും , ജൂൺ 26നുമാണ് വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടന്നത്. ആദ്യ തവണ 2 ലക്ഷത്തിലധികം .രൂപയും , രണ്ടാം തവണ 1500 രൂപയാണ് കവർന്നത്. അതിവിദഗ്ധമായി നടത്തിയ മോഷണത്തിൽ ശാസ്ത്രിയ പരിശോധനകളാണ് പൊലീസിന് പ്രതികളിലേക്ക് എത്താൻ സഹായമായത്.

Read Also : തിരുവനന്തപുരത്ത് ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

മോഷണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്കാണ് കേസിൽ വഴിത്തിരിവായത്. 2022 ഡിസംബറിൽ നെന്മാറയിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പാലക്കാട് ചന്ദ്രനഗറിൽ ബീവറേജ് സ്‌ കുത്തിതുറന്ന് 65000 രൂപ കവർന്നതും ഇവരാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ക്രിസ്മസിന് ചിറ്റിലംഞ്ചേരി കടമ്പിടിയിൽ മോഷണശ്രമം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അറസ്റ്റിലായ പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഇവരുമായി മോഷണം നടന്ന സപ്ലൈകോയിൽ പൊലീസ് തെളിവെടുപ്പും നടത്തി.

Story Highlights: Man arrested for theft while preparing for civil services exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here