പാണക്കാട് കുടുംബത്തിന് നേരെ പരോക്ഷ വിമർശനവുമായി റഷീദ് ഫൈസി; വിവാദമായതോടെ വിശദീകരണവും ഖേദപ്രകടനവും

പാണക്കാട് കുടുംബത്തിന് നേരെ പരോക്ഷ വിമർശനവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തരിപ്പമണമാക്കാൻ കഴിയില്ല. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയമില്ലെന്നും റഷീദ് ഫൈസി പറഞ്ഞു. എന്നാൽ വിവാദമായതോടെ പാണക്കാട് കുടുംബത്തെ ഒരു കാലത്തും താൻ വിമർശിച്ചിട്ടില്ലെന്നായിരുന്നു റഷീദ് ഫൈസിയുടെ വിശദീകരണം.
റഷീദ് ഫൈസി വെള്ളായിക്കോട് ഉൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കളെയാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളന വേദിയിൽ നിന്നും മാറ്റി നിർത്തിയത്. ഇതിന് പിന്നിൽ പാണക്കാട് സാദിഖ് അലി തങ്ങൾ ആണെന്നുമുള്ള ആരോപണം നിലനില്ക്കയാണ് റഷീദ് ഫൈസിയുടെ വിമർശനം. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ലന്നും ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തരിപ്പമണമാക്കാൻ കഴിയില്ലന്നും റഷീദ് ഫൈസി പറഞ്ഞു
Read Also : അയോധ്യ ക്ഷേത്രപ്രതിഷ്‌ഠ ചടങ്ങ്; കെ ബി ഗണേഷ്‌കുമാറിന് ക്ഷണം
SKSSF എടവണ്ണപ്പാറ മേഖലാ സമ്മേളന വേദിയിൽ വെച്ചായിരുന്നു പ്രസംഗം. എന്നാൽ വിമർശനം വിവാദമായതോടെ വിശദീകരണവുമായി റഷീദ് രംഗത്തെത്തി. ഒരു ഖുർആൻ സൂക്തത്തിൻ്റെ വിശദീകരണമാണ് നൽകിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ് എന്ന് റഷീദ് ഫൈസി പറഞ്ഞു. തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്‌ബുക്ക് പോസ്റ്റിലെ കുറിപ്പിൽ വ്യക്തമാക്കി.
Story Highlights: Rasheed Faizy Vellayikode against Panakkad family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here