സൗദിയിലെ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷം സംഘടിപ്പിച്ചു

സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ മലയാളി ഡോക്‌റ്റേഴ്‌സ് അസോസിയേഷന്‍ ക്രിസ്സ്മസ് -ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ദമ്മാം ഓഷ്യാന ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രവിശ്യയിലെ ഡോക്ടര്‍മാരും കുടുംബാഗങ്ങളും സംബന്ധിച്ചു. വൈ.പ്രസിഡണ്ട് ഡോ.ഉസ്മാന്‍ മലയില്‍ അദ്ധ്യക്ഷം വഹിച്ചു. (Saudi Doctors Association New year celebration)
ഡോ.അബ്ജിത്ത് ന്യൂഇയര്‍ സന്ദേശം നല്‍കി .ഡോ.ആഷിഖ്,ഡോ.അജി വര്‍ഗ്ഗീസ്,ഡോ.യാസ്മിന്‍ ഇബ്രാഹീം,ഡോ.റബീബ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. കേക്ക് മുറിച്ചും മനോഹര ഗാനങ്ങള്‍ സമ്മാനിച്ചുമെല്ലാം പരിപാടിയുടെ മാറ്റ് കൂട്ടി.സിക്രട്ടറി ഡോ.ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ ഡോ.റാമിയ നന്ദിയും പറഞ്ഞു.
Story Highlights: Saudi Doctors Association New Year celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here