സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവിൽ സർവീസ് മത്സരാർത്ഥിയും കൂട്ടുപ്രതിയും അറസ്റ്റിൽ
പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും, മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്ന് രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. കഴിഞ്ഞ കൊല്ലം മാർച്ച് 11നും ജൂൺ 26 നുമായിരുന്നു മോഷണം. ആദ്യം രണ്ട് ലക്ഷത്തിലധികം രൂപയും, രണ്ടാം തവണ 1500 രൂപയുമാണ് കവർന്നത്. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഹരിദാസാണ് മോഷണത്തിന് പിന്നിലെ സൂത്രധാരൻ.
പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ് കണയങ്കാവ് സ്വദേശി സന്തോഷ്.
Story Highlights: Theft at Supplyco Supermarket; Civil service contestant and co-accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here