എംപി ഫണ്ടിലൂടെ നടത്തേണ്ട പദ്ധതികളില്‍ വീഴ്ചവരുത്തി, 26 ലക്ഷത്തിന്റെ പദ്ധതി മുടങ്ങി; കോട്ടയം നഗരസഭയ്‌ക്കെതിരെ തോമസ് ചാഴിക്കാടന്‍

കോട്ടയം നഗരസഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ചാഴികാടന്‍ എംപി. എംപി ഫണ്ടിലൂടെ നടപ്പാക്കേണ്ട പദ്ധതികളില്‍ നഗരസഭ വീഴ്ചവരുത്തിയെന്നും 26 ലക്ഷം രൂപയുടെ പദ്ധതികള്‍ മുടങ്ങിയെന്നും തോമസ് ചാഴികാടന്‍ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗങ്ങള്‍ തടസ്സപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നഗരസഭയുടെ വാദം. (Thomas Chazhikadan against Kottayam municipality)
റോഡുകളുടെ അറ്റകുറ്റപ്പണി, ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ്സ് കാത്തിരിപ്പ് കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്ക് വേണ്ടിയാണ് എംപി ഫണ്ടില്‍ നിന്നും കോട്ടയം നഗരസഭയ്ക്ക് പണം അനുവദിച്ചത്. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് തോമസ് ചാഴിക്കാടന്‍ എംപിയുടെ വിമര്‍ശനം. കെടുകാര്യസ്ഥത മൂലം 26 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കാതെ കിടക്കുന്നത്. ഇക്കാര്യം പലതവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും നഗരസഭ വീഴ്ചവരുത്തുകയാണെന്നും എംപി ആരോപിക്കുന്നു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗണ്‍സിലില്‍ യോഗം തടസ്സപ്പെടുന്നതിനാല്‍ പദ്ധതികളില്‍ നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഭരണസമിതി പറയുന്നത്. എംപി ഫണ്ട് 100 ശതമാനവും വിനിയോഗിച്ച എംപിയാണ് തോമസ് ചാഴിക്കാടന്‍. അതുകൊണ്ട് തന്നെ നഗരസഭയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആക്ഷേപവും ഇടതുപക്ഷത്ത് നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്.
Story Highlights: Thomas Chazhikadan against Kottayam municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here