യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ 211 കോടി കാണാതായ സംഭവം: ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് നഗരസഭാ സെക്രട്ടറിയുടെ വാദം

കോട്ടയം നഗരസഭയില്‍ 211 കോടി കാണാതായ സംഭവം നഗരസഭയെ അറിയിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി. നഗരസഭ വിജിലന്‍സ് നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് ഔദ്യോഗികമായി നഗരസഭയെ അറിയിക്കാതിരുന്നത്. ചെയര്‍പേഴ്‌സണ് നല്കിയ മറുപടിയിലാണ് ഇക്കാര്യം സെക്രട്ടറി അറിയിച്ചത്. (Kottayam Municipal secretary on missing 211 crores)
കോട്ടയം നഗരസഭയില്‍ തനത് ഫണ്ടില്‍ 211 കോടി രൂപ കാണാനില്ലെന്ന വിവരം പ്രതിപക്ഷ നേതാവ് ഷീജാ അനില്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുമ്പോഴാണ് ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ ഈ കാര്യം അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ സെക്രട്ടറിയോട് ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു. ഇതിന് നല്‍കിയ മറുപടിയിലാണ് വിജിലന്‍സ് കണ്ടെത്തലിന്റെ കാര്യം അറിയിച്ചില്ലെന്ന് സെക്രട്ടറി അറിയിച്ചത്.തുടര്‍ന്ന് സെക്രട്ടറി സ്വമേധയ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരം അറിയികുയായിരുന്നു.
Read Also: ഓഹരി വിപണിയില്‍ കനത്ത ഇടിവ്; നിഷേപകര്‍ക്ക് 7.48 ലക്ഷം കോടി രൂപ നഷ്ടമായി
നഗസഭയില്‍ ആരും അറിയാത്ത വിഷയം എല്‍ഡിഎഫ് തന്നെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അടക്കം എല്‍ഡിഎഫ്
പുറത്ത് വിട്ടിട്ടും ഇതൊന്നും നഗരസഭ ഭരിക്കുന്നവരുടെ പക്കല്‍ എത്തിയില്ല. രാഷ്ട്രീയ ആയുധമാക്കാന്‍ ബോധപൂര്‍വ്വം നഗരസഭയെ അറിയിക്കാതിരുന്നതാണെന്ന ആക്ഷേപം അതിനാല്‍ ഭരണ പക്ഷം ഉന്നിയിക്കുന്നുമുണ്ട്. 2023 ഓക്ടോബറിലാണ് അകൌണ്ട്‌സ് പരിശോധന ആദ്യം നടന്നത്. തുടര്‍ന്ന് ഡിസംബറില്‍ വീണ്ടും അന്വേഷണം നടത്തുകയും 2024 ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആയിരുന്നു. ക്രമക്കേട് കണ്ടെത്തിയ വിവരം നേരത്തെ നഗരസഭയെ അറിയിച്ചിരുന്നെങ്കില്‍ പെന്‍ഷന്‍ തട്ടിപ്പ് അടക്കം തടയാമായിരുന്നുവെന്നും വാദം ഉയരുന്നുണ്ട്.
Story Highlights : Kottayam Municipal secretary on missing 211 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here