അമ്മായിയമ്മയുമായി വഴക്ക്: മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി

ഉത്തർപ്രദേശിൽ അമ്മായിയമ്മയുമായുള്ള വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കി. മക്കൾക്ക് വിഷം നൽകിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ 6 വയസുള്ള മകൻ മരിച്ചു. 10 വയസുള്ള മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹത്രാസിലെ ഗംഗ്ചൗലി ഗ്രാമത്തിലാണ് സംഭവം. സരളാദേവി എന്ന സ്ത്രീയാണ് തൂങ്ങിമരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സരളാദേവി മക്കളെ ശകാരിക്കുന്നതിനിടെ അമ്മായിയമ്മ പച്ചിന ദേവി ഇടപെട്ടതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. വഴക്ക് രൂക്ഷമായതോടെ യുവതി മക്കൾക്ക് വിഷം നൽകി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നാട്ടുകാരും സരളയുടെ ഭർത്താവ് വിനോദും ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാൺപൂരിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും 6 വയസുള്ള ഇളയ മകനും സരളാദേവിയും മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ആംഗ് പൊലീസ് അറിയിച്ചു.
Story Highlights: UP Woman Poisons Children; Dies By Suicide After Fight With Mother-In-Law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here