Advertisement

യു.പിയിൽ ഒരു വീട്ടിലെ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

January 10, 2024
Google News 1 minute Read

ഉത്തർപ്രദേശ് അംരോഹ ജില്ലയിൽ ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ഇതേത്തുടർന്ന് ഓക്സിജന്റെ അഭാവം മൂലമാകാം മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്.റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നില ഗുരുതരമാണ്.

തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയ കുടുംബത്തിലെ ഏഴ് പേരെയും ചൊവ്വാഴ്ച വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വീടിന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ദുരന്തം പുറത്തറിഞ്ഞത്.പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Story Highlights: Children suffocate to death in another UP district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here