ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് പോപ്പുലർ ഫ്രണ്ടെന്ന് എൻഐഎ; റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് 24ന്
തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിൻ്റെ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് 24ന്. സവാദിൽ നിന്ന് രണ്ട് മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും എൻഐഎ പിടിച്ചെടുത്തു.
തിരിച്ചറിയൽ പരേഡ് നടത്തണം എന്ന് എന്ന് എൻഐഎ ആവശ്യപ്പെട്ടു. ഗൂഢാലോചന പുറത്തു കൊണ്ടു വരാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. 13 വർഷം പ്രതി ഒളിവിൽ കഴിഞ്ഞത് പോപ്പുലർ ഫ്രണ്ട് സഹായത്താലാണ്. പോപ്പുലർ ഫ്രണ്ട് നിർദ്ദേശ പ്രകാരം കൃത്യം നടപ്പാക്കിയത് സവാദാണെന്നും എൻഐഎ പറഞ്ഞു.
2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെ എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.
സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.
Story Highlights: popular front helped savad nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here