Advertisement

വിതുര കൊലപാതകം: വാർത്തയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങളിലെ പിഴവിൽ ഖേദിക്കുന്നു

January 11, 2024
Google News 2 minutes Read
Vitura murder: Sorry for the mistake in the visuals accompanying the news

തിരുവനന്തപുരം വിതുരയിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത വാർത്തക്കൊപ്പമുളള ദൃശ്യങ്ങളിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ പാലോട് സ്വദേശി അച്ചുവിന്റെ പേര് പരാമർശിക്കുമ്പോൾ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്ന യുവാവിന്റെ ചിത്രമാണ് കാണാനിടയായത്. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് തിരിച്ചറിയുന്നു. നാട്ടുകാരനായ യുവാവ് പൊലീസ് ആവശ്യപ്പെട്ടപ്പോൾ സഹായത്തിനായി സംഭവ സ്ഥലത്ത് എത്തിയതായിരുന്നു. ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ദൃശ്യങ്ങൾ പിൻവലിച്ച് യഥാർത്ഥ പ്രതിയുടെ ദൃശ്യം നൽകിയിരുന്നു. ആശയക്കുഴപ്പം ഉണ്ടായതിൽ ഖേദിക്കുന്നു.

Story Highlights: Vitura murder: Sorry for the mistake in the visuals accompanying the news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here