ദാമ്പത്യ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു

കൊല്ലം പാലോലിക്കുളങ്ങരയിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം നേതാവുമായ സലീം മണ്ണേൽ (60) മർദനമേറ്റ് മരിച്ചെന്നു പരാതി. ദാമ്പത്യ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ച നടത്തുന്നതിനിടെയായിരുന്നു സംഘർഷം. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഘർഷത്തിൽ സലീമിന് പരുക്കേറ്റതായി ജമാഅത്ത് അംഗങ്ങളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. ള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തിലെ ഒരു യുവാവും മറ്റൊരു ജമാഅത്തിൽ പെട്ട യുവതിയും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പാക്കാനായി ചർച്ച നടത്തവേയാണ് സംഘർഷം ഉണ്ടായത്.
സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേൽ. ഭാര്യ: ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി.
Story Highlights: panchayat vice president died after being beaten up during the conflict during mediation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here