ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ പാക് അധിനിവേശ കശ്മീരിലെ സന്ദർശനം; എതിർപ്പ് അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റിന്റെ പാക് അധിനിവേശ കശ്മീരിലെ സന്ദർശനത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ജനുവരി 10നാണ് പാക് അധിനിവേശ കശ്മീരിലെ മിർപൂരിൽ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ സന്ദർശനം നടത്തിയത്. ജെയ്ൻ മാരിയറ്റിന്റെ സന്ദർശനം പ്രതിഷേധാർഹമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചു. മിർപൂരിൽ നിന്നുള്ള ചിത്രങ്ങൾ ജെയ്ൻ മാരിയറ്റ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ‘മിർപൂരിൽ നിന്ന് സലാം, ബ്രിട്ടനിലെ 70 ശതാമാനം പാകിസ്ഥാൻ വേരുകളും മിർപൂരിൽ നിന്നുള്ളവരാണ്, ഇത് ഇരുവിഭാഗങ്ങളുടെയും താൽപര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നത് നിർണായകമാകുന്നു. ആതിഥ്യത്തിന് നന്ദി’ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം ജെയ്ൻ മാരിയറ്റ് കുറിച്ചു.
Story Highlights: India strongly protests British envoy’s PoK visit in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here