Advertisement

എക്സാലോജിക്കിന് വേണ്ടി അന്ന് സിപിഐഎം പ്രതിരോധമൊരുക്കി; ഇപ്പോഴെന്താണ് പറയാനുള്ളത്?; വീണയ്ക്കെതിരെ ആരോപണങ്ങളാവർത്തിച്ച് മാത്യു കുഴൽനാടൻ

January 13, 2024
Google News 2 minutes Read
Mathew Kuzhalnadan repeated allegations against Veena Vijayan

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി എക്‌സാലോജിക്കിന്റെ പ്രവർത്തനം ദുരൂഹമാണ്. താനിക്കാര്യം നേരത്തെ പറഞ്ഞതാണ്. എന്നാൽ വീണക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധമൊരുക്കുകയാണ് ചെയ്തത്. രണ്ട് കമ്പനികൾ തമ്മിലുള്ള തർക്കം മാത്രം എന്നു പറഞ്ഞ സിപിഐഎമ്മിന് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും എംഎൽഎ ചോദിച്ചു.

കെഎസ്ഐഡിസിക്ക് നോട്ടീസ് ലഭിച്ചതും മറുപടി നൽകിയതിനെക്കുറിച്ചും മന്ത്രി പി രാജീവ് വ്യക്തമാക്കണം.സിഎംആർഎൽ കമ്പനിയുടെ 14% ലാഭം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. കരിമണൽ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നിട്ടുണ്ടോ എന്ന് മന്ത്രി മറുപടി പറയണം. സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എക്സാ ലോജിക്കും വീണ വിജയനും നിയമപരമായി അംഗീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കു വേണ്ടി കൈപ്പറ്റിയ കൈക്കൂലി പണം ആണെന്ന് പറയാൻ ഇതാണ് കാരണം
വിഷയത്തിൽ ആവശ്യമായ നിയമ നടപടികൾ തുടരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. സിഎംആർഎൽ. കോടാനുകോടി രൂപയുടെ ലാഭം മറച്ചു വെക്കപ്പെട്ടു.സിഎംആർഎൽ 14 % ഷെയർ സംസ്ഥാന സർക്കാരിനുണ്ട്. സർക്കാരിന് കിട്ടേണ്ട പണം തട്ടിയെടുത്ത സിഎംആർഎല്ലിനെതിരെ സർക്കാർ എന്ത് നടപടി എടുത്തു? കോടികളുടെ തട്ടിപ്പിന് സർക്കാരും വ്യവസായ വകുപ്പും കൂട്ട് നിന്നു എന്ന് അനുമാനിക്കേണ്ടി വരും.

നിരവധി കമ്പനികളിൽ നിന്ന് എക്സാ ലോജിക് കോടാനുകോടി രൂപ സേവനം നൽകാതെ കൈപ്പറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിന് മുന്നിൽ സിപിഐഎം സെക്രട്ടറിയേറ്റ് മറുപടി പറയട്ടെയെന്നും
തനിക്ക് എതിരായ വിജിലൻസ് നടപടി ഉൾപ്പെടെ കഴിയാവുന്ന കാര്യങ്ങൾ ചെയ്യട്ടെയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Read Also : ‘എക്‌സാലോജിക്’ വീണ്ടും കുരുക്കില്‍; വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സിഎംആര്‍എലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Story Highlights:Mathew Kuzhalnadan repeated allegations against Veena Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here