Advertisement

5000 വര്‍ഷത്തെ അറബ് ഇന്ത്യ ചരിത്രത്തിന് കേളികൊട്ട്; പ്രഥമ സൗദി ഇന്ത്യാ മഹോത്സവം വെള്ളിയാഴ്ച ജിദ്ദയില്‍

January 14, 2024
Google News 2 minutes Read
First Saudi India festival at Jeddah
 ഉറ്റസൗഹൃദപ്പെരുമയുടെയും വിശ്വാസ്യതയുടെയും തങ്കയിതളുകളില്‍ തുന്നിയെടുത്ത 5,000വര്‍ഷത്തെ അറബ്ഇന്ത്യാചരിതം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി ഇന്ത്യാ മഹോത്സവം അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍1 ജനുവരി19ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍വെച്ചാണ് നടക്കുക.ഫെസ്റ്റിവല്‍ വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിവരികയാണ്. (First Saudi India festival at jeddah)

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ്ഷാഹിദ്ആലം മുഖ്യാതിഥിയാവുന്ന ഉദ്ഘാടന സെഷനില്‍ അറബ് മാധ്യമപ്രമുഖന്‍ ഖാലിദ്അല്‍മഈന,പ്രശസ്ത സൗദി കവിഅബ്ദുല്ല ഉബൈയാന്‍,സൗദി ശൂറാകൗണ്‍സില്‍ മുന്‍അംഗം ലിനാഅല്‍മഈന,മക്ക മദ്രസത്തുസൗലത്തിയ മേധാവിഡോ.ഇസ്മായില്‍മയ്മനി തുടങ്ങിയ വിശിഷ്ടവ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ഇന്ത്യന്‍ വംശജരടക്കമുള്ള നൂറുകണക്കിന് സൗദി പ്രമുഖരടക്കം രണ്ടായിരത്തിലേറെ പേര്‍ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി,ഇന്ത്യന്‍ സാസ്‌കാരിക പ്രമുഖര്‍,മാധ്യമപ്രവര്‍ത്തകര്‍,വ്യവസായപ്രമുഖര്‍,വിദ്യാഭ്യാസ വിചക്ഷണര്‍,കലാകാരന്മാര്‍ തുടങ്ങിയവര്‍ ഇവരിലുള്‍പ്പെടും.വെള്ളിയാഴ്ച വൈകിട്ട് 6 മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!

വൈകിട്ട് 5 മണി മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. 5K Camaraderie (അഞ്ച്സഹസ്രാബ്ദത്തെ ഉറ്റസൗഹൃദപ്പെരുമ) എന്ന ശീര്‍ഷകത്തിലുള്ളതാണ് സൗദി ഇന്ത്യാ സാംസ്‌കാരികോത്സവം. ദുബാ യ് എക്‌സ്‌പോയില്‍ മാസങ്ങളോളം കലാപരിപാടികള്‍ അവതരിപ്പിച്ച സൗദി തനത്കലാസംഘമാണ് ജിദ്ദ ഫെസ്റ്റിവലിലുംഅരങ്ങിലെത്തുന്നത്. ഇവരോടൊപ്പം,മാപ്പിളകലകളും പരമ്പരാഗത ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളുമായി ഇന്ത്യന്‍ കൗമാരപ്രതിഭകളും ശ്രോതാക്കളുടെ മനംകവരുന്ന പരിപാടികളുമായെത്തും.

Story Highlights: First Saudi India festival at Jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here