റബ്ബര്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്രത്തിന്; സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് ജോസ് കെ മാണി

റബ്ബര്‍ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനെന്ന് ജോസ് കെ മാണി എംപി. കേരളത്തിലെ പരമ്പരാഗത കര്‍ഷകരെ മറന്ന് പ്ലാന്റേഷന്‍ ഹൈജാക്ക് ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. റബര്‍ കര്‍ഷകരെ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രം ഒരുതരത്തിലുള്ള ഇടപെടലും നടത്തുന്നില്ല. പത്തു വര്‍ഷത്തിനിടെ റബര്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു തീരുമാനവും എടുത്തില്ലെന്നും ജോസ് കെ മാണി വിമര്‍ശിച്ചു.(Jose K Mani says Center is responsible for rubber crisis)
കേരളത്തില്‍ പ്ലാന്റേഷന്‍ ഹൈജാക്കാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ പ്ലാന്റേഷനുകള്‍ നോര്‍ത്ത് ഈസ്റ്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.
കേരളത്തിലെ പരമ്പരാഗത കര്‍ഷകരെ മറന്നാണ് നോര്‍ത്ത് ഈസ്റ്റ് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ട്. വിഷയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also : റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
‘കേന്ദ്രം സാമ്പത്തികമായി ശാസം മുട്ടിക്കുന്നതിനാല്‍ സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിമതികളില്‍ നിന്നുകൊണ്ട് പരിശോധിച്ച് പരിഹരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. 250 രൂപ റബറിന് താങ്ങുവിലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എംപി കൂട്ടിച്ചേര്‍ത്തു.
Story Highlights: Jose K Mani says Center is responsible for rubber crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here