മിലിന്ദ് ദിയോറ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു

കോൺഗ്രസ് വിട്ടത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്ന് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. കാവി പതാക സമ്മാനിച്ചാണ് ഏകനാഥ് ഷിൻഡെ ദിയോറയെ സ്വീകരിച്ചത്.
മുൻ കോൺഗ്രസ് നേതാവിനെ ഇരുകയ്യും നീട്ടി ശിവസേനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് നേരത്തെ ഷിൻഡെ പറഞ്ഞിരുന്നു. മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം. മിലിന്ദ് ശിവസേനയിലേക്ക് വരുന്ന വാർത്തകൾ താൻ കേട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെയാണ് 55 വർഷം നീണ്ട കോൺഗ്രസുമൊത്തുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിയോറ അറിയിച്ചത്.
സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അദ്ധ്യായമാണ് ഇന്ന്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇന്ന് രാജിവച്ചു. പാർട്ടിയ്‌ക്കൊപ്പമുള്ള 55 വർഷം നീണ്ട യാത്ര അവസാനിപ്പിക്കുന്നു. എല്ലാ നേതാക്കളോടും കാര്യകർത്താക്കളോടും സ്‌നേഹം മാത്രം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Story Highlights: Milind Deora joins Eknath Shinde-led Sena faction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here