Advertisement

മകരസംക്രാന്തിയോട് അനുബന്ധിച്ച് പശുക്കളെ പരിപാലിച്ച് മോദി; വിഡിയോ വൈറല്‍

January 14, 2024
Google News 3 minutes Read
PM Modi Feeds Cows At His Residence On Makar Sankranti pics viral

സ്വവസിതിയില്‍ പശുക്കളെ പരിപാലിക്കുകയും പശുക്കള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ലോക് കല്യാണ്‍ മാര്‍ഗിലെ വസിതിയില്‍ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മോദി പശുക്കളെ പരിപാലിക്കുന്നത്. മകരസംക്രാന്തി ദിനത്തില്‍ പശുക്കളെ പരിപാലിക്കുന്നത് സര്‍വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്ന് ഹിന്ദു വിശ്വാസം പറയുന്നു. സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങള്‍ എഎന്‍ഐ എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവച്ചത്. മകരസംക്രാന്തിയുടെ സന്തോഷകരമായ വേളയെ പ്രധാനമന്ത്രി ഇങ്ങനെ അടയാളപ്പെടുത്തിയെന്ന കുറിപ്പോടെയാണ് പോസ്റ്റ്. (PM Modi Feeds Cows At His Residence On Makar Sankranti pics viral)

ഇന്ന് പൊങ്കല്‍ പ്രമാണിച്ച് കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. എല്ലാ പൗരന്മാര്‍ക്കും പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ സന്ദേശമാണ് എല്ലാ ആഘോഷങ്ങളും പകരുന്നതെന്നും പറഞ്ഞു.

വൈറല്‍ ചിത്രങ്ങള്‍ കാണാം:

Story Highlights: PM Modi Feeds Cows At His Residence On Makar Sankranti pics viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here