സ്വർണവിലയിൽ വർധനവ് തുടരുന്നു; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 120 വർധിച്ച് 46,520 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറ്റമില്ലാതെ ഇരുന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വർധിച്ചത്.(Gold price today 15 January 2024)
ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.
Story Highlights: Gold price today 15 January 2024
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here