Advertisement

പുഷ്പവൃഷ്ടിയോടെ സ്വീകരണം, വഴിയരികില്‍ തടിച്ചുകൂടി ജനങ്ങള്‍; പ്രധാനമന്ത്രി തൃപ്രയാറെത്തി

January 17, 2024
Google News 2 minutes Read
P M Narendra Modi at Thriprayar Temple

ഗുരുവായൂരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനത്തിനായി തൃപ്രയാറെത്തിയത്. പ്രധാനമന്ത്രിയെ കാണാനായി ക്ഷേത്രപരിസരത്തും ക്ഷേത്രത്തിന് സമീപത്തുള്ള വഴിയോരത്തും ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ തൃപ്രയാറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. (P M Narendra Modi at Thriprayar Temple)

പുതുവത്സരത്തോട് അനുബന്ധിച്ചാണ് ക്ഷേത്രതന്ത്രി ശ്രേഷ്ഠമായ തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് കാട്ടി പ്രധാനമന്ത്രിയുടെ ക്ഷേത്രത്തില്‍ കത്ത് നല്‍കിയിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ വിശദമാക്കിക്കൊണ്ടായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി തൃപ്രയാറെത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൃതമെടുത്ത സമയത്ത് തന്നെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയും താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മീനൂട്ട് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയാകും പ്രധാനമന്ത്രി മടങ്ങുക.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

ഗുരുവായൂരില്‍ നിന്ന് തുലാഭാരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ കഴിച്ച് മടങ്ങിയാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തിയിരുന്നത്. പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരമാണ് നടത്തിയത്. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരായവര്‍ക്ക് പ്രധാനമന്ത്രി ആശംസ നല്‍കി.

ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വര്‍ണ തളിക നല്‍കികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും.

Story Highlights: P M Narendra Modi at Thriprayar Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here