Advertisement

പ്രധാനമന്ത്രി ഇന്ന് ​​ഗുരുവായൂരിൽ;കൊച്ചിൻ ഷിപ്പ്‌യാർഡിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക്

January 17, 2024
Google News 1 minute Read
PM Narendra Modi

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ​ഗുരുവായൂരിലെത്തും. തൃശൂർ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ഗുരുവായൂർ ക്ഷേത്രത്തിലെത്തും. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ​ഗുരുവായൂരിലെത്തുന്നത്.

​ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാർ ക്ഷേത്രത്തിലും ദ‍ർശനം നടത്തും. ഉച്ചയ്ക്ക് ‍കൊച്ചിയിലേക്ക് തിരികെയെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പിന്നീട് ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരത്തോടെ തിരികെ ഡൽഹിയിലേക്ക് മടങ്ങും.

Story Highlights: PM Modi to visit Guruvayur, Thriprayar temples today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here