പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിൽ;കൊച്ചിൻ ഷിപ്പ്‌യാർഡിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂരിലെത്തും. തൃശൂർ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ഗുരുവായൂർ ക്ഷേത്രത്തിലെത്തും. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തുന്നത്.
ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാർ ക്ഷേത്രത്തിലും ദർശനം നടത്തും. ഉച്ചയ്ക്ക് കൊച്ചിയിലേക്ക് തിരികെയെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പിന്നീട് ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരത്തോടെ തിരികെ ഡൽഹിയിലേക്ക് മടങ്ങും.
Story Highlights: PM Modi to visit Guruvayur, Thriprayar temples today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here