‘കേന്ദ്ര ഏജൻസികൾ ആരാണ് എന്നു നോക്കിയല്ല നടപടി എടുക്കുന്നത്, വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും’; പ്രകാശ് ജാവദേക്കർ

കേരളത്തിൽ മോദി ഗ്യാരന്റി നടപ്പാക്കിയെന്ന് ബിജെപി കേരള പ്രഫാരി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രാനുകൂല്യം കൃത്യമായി കിട്ടി. കേരളത്തിന് കേന്ദ്രം പണം നൽകുന്നില്ലെന്നത് കള്ളപ്രചാരണമെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ എന്താണ് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കും അറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎംആരോപണത്തിൽ കാര്യമില്ല.
അന്വേഷണം പൂർത്തിയാകുമ്പോൾ അതു മനസിലാകും. കേസുകളിൽ സിപിഐഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം തമാശയാണെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
Story Highlights: Prakash Javadekar Against Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here