30,000 രൂപയുടെ എയർപോഡ് കാണാനില്ല; പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ ചൂടൻചർച്ച
പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ എയർപോഡ് കാണുന്നില്ലെന്ന് പരാതി. കൗൺസിലർമാരിൽ ഒരാളുടെ എയർപോഡ് കാണാതായതോടെ ചൂടുപിടിച്ച ചർച്ച നടന്നു. എയർപോഡ് ആരെടുത്താലും തിരിച്ചുവച്ചില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നാണ് പരാതിക്കാരന്റെ മുന്നറിയിപ്പ്.(AirPods missing complaint in Pala Municipal Council meeting)
കേരള കോൺഗ്രസ് കൗൺസിലറായ ജോസ് ചീരംകുഴിയാണ് തന്റെ എയർപോഡ് കാണാനില്ലെന്ന് യോഗത്തിൽ പരാതി ഉന്നയിച്ചത്. 30000 രൂപ വിലയുള്ള എയർപോട് കൗൺസിൽ യോഗത്തിനിടെയാണ് നഷ്ടമായതെന്നും ആരോ അത് മോഷ്ടിച്ചതായി സംശയിക്കുന്നുവെന്നും ജോസ്. ചർച്ച ചൂടുപിടിച്ചു. എയർപോഡിനെക്കുറിച്ച് വിവരമില്ലാതായതോടെ ചെയർപേഴ്സൺ വെളിപ്പെടുത്തി- എയർപോഡിന്റെ ലൊക്കേഷൻ കണ്ടെത്തി കഴിഞ്ഞെന്ന്.
എന്നിട്ടും ആരും കുറ്റംസമ്മതിച്ചില്ല. എയർപോഡ് തിരിച്ച് തന്നില്ലെങ്കിൽ പോലീസിൽ പരാതി നല്കാനാണ് കൗൺസിലറുടെ തീരുമാനം.. എൽഡിഎഫിലെ ധാരണ പ്രകാരം ചെയർപേഴ്സൺ സ്ഥാനം സിപിഐഎം ഇന്ന് ഒഴിയും. നിലവിലെ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള അവസാന കൗൺലിൽ യോഗത്തിന്റെ നിറമാണ് എയർപോഡ് ചർച്ച കെടുത്തിയത്.
Story Highlights: AirPods missing complaint in Pala Municipal Council meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here