Advertisement

കിടങ്ങൂരിൽ കൂടംകുളം വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്; മൂന്നര മണിക്കൂർ നേരത്തെ അനുനയ നീക്കത്തിന് ശേഷം താഴെയിറക്കി

January 18, 2024
Google News 2 minutes Read
suicide threat by climbing on electric tower

കോട്ടയത്ത് കിടങ്ങൂരിൽ കൂടംകുളം വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഇരാറ്റുപേട്ട സ്വദേശി പ്രദീപാണ് വീട് വേണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീട് വെച്ച് നൽകാമെന്ന് കിടങ്ങൂർ പഞ്ചായത്ത് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇയാൾ താഴെ ഇറങ്ങിയത്. ( suicide threat by climbing on electric tower )

മൂന്നര മണിക്കൂർ നാട്ടുകാരെയും പൊലീസിനെയുമെല്ലാം മുൾമുനയിൽ നിർത്തിയ ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി പ്രദീപ് 400KV ടവറിന് മുകളിൽ നിന്നും താഴെയിറങ്ങിയത. രാവിലെ എട്ടു മണിയോടെയാണ് കിടങ്ങൂർ കട്ടച്ചിറയിലുള്ള കൂടംകുളം വൈദ്യുതി ലൈനിൽ ഇയാൾ കയറിയത്. വീട് വെച്ച് നൽകണമെന്നും ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കിടങ്ങൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി. പക്ഷേ താഴെയിറങ്ങാൻ ഇയാൾ തയ്യാറായില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയാലെ താഴെയിറങ്ങു എന്നും പറഞ്ഞു. പിന്നീട് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തി വീട് വെച്ച് നല്കാമെന്ന് ഉറപ്പ് നല്കിയതോടെയാണ് ഇയാൾ താഴെയിറങ്ങിയത്.

ഇയാളെ താഴെയിറക്കാൻ വേണ്ടി കൂടംകുളം വൈദ്യുതലയിൽ KSEB ഓഫ് ചെയ്തിരുന്നു. മുൻപും പ്രദീപ് സമാനമായ രീതിയിൽ ആത്മഹത്യ ബിസ്മി മുഴക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രദീപ് ഇത് നിഷേധിച്ചു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: suicide threat by climbing on electric tower

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here