Advertisement

സ്വർണവില കൂടി; ഇന്നത്തെ നിരക്കറിയാം

January 19, 2024
Google News 1 minute Read

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 240 രൂപയുടെ ഇടിവുണ്ടായിരുന്നു. വീണ്ടും സ്വർണവില 46,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി 600 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയാണ്.

കേരളത്തിൽ വെള്ളിയുടെ വിലയിൽ വലിയ വ്യത്യാസമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77.20 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 617.60 രൂപയാണ്.

Story Highlights: Gold Rate in Kerala 19th January 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here