ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ ആൾക്കൂട്ട വിചാരണ മൂലമല്ല : ക്രൈംബ്രാഞ്ച് റിപ്പോർട്ട്

ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ ആൾക്കൂട്ട വിചാരണ മൂലമല്ലെന്ന് ക്രൈംബ്രാഞ്ച് . വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത തെന്നാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ( viswanathan suicide not because of mob lynching says crime branch report )
കഴിഞ്ഞ വർഷം ഫെബ്രുവരി 11 നാണ് ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ട വിചാരണ നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തന്നെന്ന് കുടുംബം ആരോപിച്ചു ആദ്യം മെഡിക്കൽ കോളജ് എ.സി പി യുടെ നേതൃത്വത്തിൽ അന്വേഷണം.
ജനമധ്യത്തിൽ അപമാനിതനായ വിശ്വനാഥൻ മാനസിക വിഷമത്താൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലിസ് മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ട് . എന്നാൽ ഇതിന് അടിസ്ഥാനമായ തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല വിശ്വനാഥനെ കാണാതാകുന്ന ദിവസം രാത്രി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ നിന്ന് ഇയാൾ ഓടി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു എന്നാൽ ഇത് എന്തുകൊണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ആ അന്വേഷണ റിപ്പോർട്ടാണ് ജില്ലാ കോടതിയിൽ സമർപ്പിച്ചത്. ആൾക്കൂട്ട വിചാരണ നടന്നിട്ടില്ല എന്നാണ് റിപ്പോർട്ട് . വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്‌തെന്നുമാണ് റിപ്പോർട്ടിലുള്ളത്.
Story Highlights: viswanathan suicide not because of mob lynching says crime branch report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here