Advertisement

പാലക്കാട് വൻ കുഴൽപ്പണവേട്ട; 1.88 കോടി രൂപയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

January 20, 2024
Google News 2 minutes Read
hawala money

പാലക്കാട് വൻ കുഴൽപ്പണവേട്ട. കഞ്ചിക്കോട് 1.88 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് കസബാ പോലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി , മുഹമ്മദ് നിസാം എന്നിവർ പിടിയിലായി.

കാറിൽ നിന്ന് പിടികൂടിയത് ബിസിനസുമായി ബന്ധപ്പെട്ട തുകയാണെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ വിവരം. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പണത്തിന്റെ ഉറവിടം ഉൾപ്പെടെ അന്വേഷിക്കും.

Story Highlights: Malabar natives arrested in Palakkad with Hawala money worth 1.88 crores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here