റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കാൻ വനിതാ ഓഫീസർമാർ

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കാൻ വനിതാ ഓഫീസർമാർ. അസിസ്റ്റന്റ് കമാൻഡർമാരായ് പ്രിയ, ചുനൗതി ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നത്. ലിംഗ സമത്വം മുൻനിർത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്.
സായുധ സേനയിലെ സ്ത്രീകളുടെ ശക്തിയും കഴിവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി പരേഡ് മാറുമെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും കമാൻഡന്റ് പ്രിയ അഭിപ്രായപ്പെട്ടു. പരേഡ് നയിക്കാൻ വനിതാ ഓഫീസർമാർക്ക് അവസരം ലഭിക്കുന്നത് ചരിത്ര നിമിഷമാണെന്ന് അസിസ്റ്റന്റ് കമാൻഡന്റ് ചുനൗതി ശർമ്മ പറഞ്ഞു. നാഷണൽ കേഡറ്റ് കോർപ്സിന്റെ ഭാഗമായി കർത്തവ്യ പാതയിൽ മുൻപ് ചുനൗതി ശർമ്മ മാർച്ച് നടത്തിയിരുന്നു.
Story Highlights: Women officers to take lead of Indian Coast Guard contingent at Republic Day parade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here