സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മലപ്പുറം തവനൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഭാരതപുഴയിൽ പോയ പന്ത് എടുക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. തൃശൂർ കുന്നംകുളത്ത് കാലിലെ ചെളി കഴുകാൻ പാറമടയിൽ ഇറങ്ങിയ രണ്ട് പെൺകുട്ടികളാണ് മുങ്ങിമരിച്ചത്. ( 4 students drowned to death )
ഉച്ചയ്ക്ക് രണ്ടരയോടെ തവനൂർ കാർഷിക കോളേജിന് പുറകിൽ ഭാരതപുഴയ്ക്ക് സമീപം ഫുട്‌ബോൾ കളിക്കാൻ ഇറങ്ങിയതാണ് ആയുർരാജും, അശ്വിനും. കളിക്കിടെ പുഴയിൽപോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുറ്റിപ്പുറം എം ഇ എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആയുർരാജ്.
കോഴിക്കോട് പ്രബോധിനി സ്വദേശിയായ അശ്വിൻ മലപ്പുറത്ത് വിരുന്നെത്തിയതായിരുന്നു. തൃശൂർ കുന്നംകുളത്ത് പാറക്കുളത്തിൽ വീണാണ് സഹോദരിമാർ മരിച്ചത്. പന്തല്ലൂർ സ്വദേശികളായ ഇരുവരും പിതാവ് അഷ്‌കറിനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാലിലെ ചെളി കഴുകാൻ ഇറങ്ങിയതായിരുന്നു. അപകടം നടന്നയുടൻ ഹസ്‌നത്തിനെയും, അഷിതയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights: 4 students drowned to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here