Advertisement

മകരവിളക്ക് ഉത്സവത്തിന് സമാപ്തി; ശബരിമല ഇന്ന് അടച്ചു

January 21, 2024
Google News 2 minutes Read

മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടച്ചു.ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനം ആയി.

കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. തിരുവാഭരണ ഘോഷയാത്രാ സംഘം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 24-ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വയ്ക്കും.

2023-24 വർഷത്തെ 50 ലക്ഷം ഭക്തരാണ് ഈ വർഷം ശബരിമലയിൽ എത്തിയത്. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10.35 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായത്.

Story Highlights: After Makaravilakku Sabarimala Closed today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here