ഐ.സി.എഫ് മെഡിക്കോണ്‍ സംഘടിപ്പിച്ചു

ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഹെല്‍തോറിയം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഐ.സി.എഫ് അല്‍ കോബാര്‍ കോര്‍ണീഷ് , അഖ്റബിയ്യ സെക്ടറുകള്‍ സംയുക്തമായി മെഡികോണ്‍ എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. (ICF Medical camp Saudi Arabia)
അല്‍കോബാര്‍ റഫ ഓഡിറ്റോറിയത്തില്‍ അക്‌റബിയ സെക്ടര്‍ പ്രസിഡന്റ് കുഞ്ഞുമുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാമ്പ് 24 ന്യൂസ് റിപ്പോര്‍ട്ടര്‍ സുബൈര്‍ ഉദിനൂര്‍ ഉദ്ഘാടനം ചെയ്തു. പ്രമേഹവും കിഡ്‌നി രോഗങ്ങളും എന്ന വിഷയത്തില്‍ നടന്ന ക്ലാസിന് ഡോക്ടര്‍ ആകാശ് വിജയ് നേതൃത്വം നല്‍കി.
ഡോ. സഅദ് അമാനി ഇരിക്കൂര്‍ സംഘടനാ പദ്ധതികള്‍ വിശദീകരിച്ചു. അല്‍ ഖോബാര്‍ ഐ.സി.എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഉലൂമി, ജനറല്‍ സെക്രട്ടറി അഷറഫ് വാണിമേല്‍, റഫ മാനേജര്‍ അബ്ദുല്‍ അസീസ് കത്തറമ്മല്‍ സംഘടന സെക്രട്ടറി ബഷീര്‍ പാടിയില്‍, ആര്‍എസ് സി നാഷണല്‍ മീഡിയ സെക്രട്ടറി അനസ് വിളയൂര്‍.കോര്‍ണിഷ് പ്രസിഡന്റ് ഉമര്‍ സഖാഫി നെല്ലിക്കുത്ത് എന്നിവര്‍ സംബന്ധിച്ചു. കോര്‍ണിഷ് സെക്ടര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി കാരികുളം സ്വാഗതവും അക്‌റബിയ സെക്രട്ടറി ഫൈസല്‍ ചെമ്മാട് നന്ദിയും പറഞ്ഞു.
Story Highlights: ICF Medical camp Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here