‘സമരത്തിന്റെ ഭാഗമായി കേസില്‍പ്പെടുന്നവര്‍ക്ക് മതിയായ സഹായമില്ല’; കെപിസിസി നേതൃത്വത്തിനെതിരെ കെഎസ്യു

കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശമനവുമായി കെഎസ്യു. കെപിസിസി നേതൃത്വത്തില്‍ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കെഎസ്യുവിന്റെ പരാതി. സമരത്തിന്റേയും പ്രതിഷേധത്തിന്റേയും പേരില്‍ കേസില്‍പ്പെടുന്നവര്‍ക്ക് നേതൃത്വത്തില്‍ നിന്ന് ആവശ്യത്തിന് സഹായം ലഭിക്കുന്നില്ലെന്ന് ഉള്‍പ്പെടെ കെഎസ്യുവിന് പരാതിയുണ്ട്. ഇത് പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നുണ്ടെന്നും കെഎസ്യു വിമര്‍ശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വിളിച്ച പോഷകസംഘടനാ നേതാക്കളുടെ യോഗത്തിലായിരുന്നു വിമര്‍ശനങ്ങള്‍. (KSU complaint against KPCC leadership in a meeting)
ലോക്സഭാ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി വിളിച്ച യോഗത്തിലാണ് കെഎസ്യു കെപിസിസി നേതൃത്വത്തോടുള്ള ചില പരാതികളറിയിച്ചത്. നേതൃത്വത്തില്‍ നിന്ന് ആവശ്യത്തിന് നിയമസഹായം ലഭിക്കുന്നില്ല, സമരത്തിന്റെ പേരില്‍ കേസില്‍ പെടുന്നവരെ മതിയായി സഹായിക്കുന്നില്ല, ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പോലും വൈകുന്നു തുടങ്ങിയ കാര്യങ്ങളാണ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസിന് കെപിസിസിയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കെഎസ്യു യോഗത്തില്‍ പറഞ്ഞു.
സമരങ്ങളുടെ ഭാഗമായുണ്ടാകുന്ന മര്‍ദനങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കെഎസ്യു പ്രവര്‍ത്തകരെ കെപിസിസി തിരിഞ്ഞുനോക്കുന്നില്ലെന്നും കെഎസ്യു പരാതി പറഞ്ഞിട്ടുണ്ട്. കെഎസ്യു നേതാക്കളുടെ പ്രശ്നങ്ങളില്‍ കെപിസിസി നേതാക്കള്‍ ഇടപെടുന്നത് വളരെ വൈകിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ദീപാദാസ് മുന്‍ഷി കെഎസ് യു നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: KSU complaint against KPCC leadership in a meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here