Advertisement

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നലാണ് യുവാക്കള്‍ക്കെന്ന് ആര്‍ച്ച് ബിഷപ്പ്; അതേവേദിയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

January 22, 2024
3 minutes Read
Bishop Joseph Perumthottam on youngsters' migration to other countries

തിരുവനന്തപുരത്ത് സീറോ മലബാര്‍ സഭാധ്യക്ഷനൊരുക്കിയ സ്വീകരണ വേദിയില്‍ യുവാക്കളുടെ വിദേശ കുടിയേറ്റത്തെ ചൊല്ലി വാദപ്രതിവാദം. യുവാക്കള്‍ നാട് വിടുന്നത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കി. (Bishop Joseph Perumthottam on youngsters’ migration to other countries)

യുവാക്കള്‍ കേരളം വിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്ന തോന്നലാണ് യുവാക്കള്‍ക്ക്. ഇത് സീറോ മലബാര്‍ സഭയുടെ മാത്രം പ്രശ്‌നമല്ല, യുവജനങ്ങളുടെ മൊത്തത്തിലുള്ള ആശങ്കയെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് യുവാക്കളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

പുറത്ത് പോയി പഠിക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ വഴങ്ങുന്ന കാലമാണിതെന്നും അവരെ എങ്ങനെ ഇവിടെ നിലനിര്‍ത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിവരികയാണ്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ലക്ഷ്യം കണ്ടെന്ന് വരില്ല. പക്ഷേ മാറ്റങ്ങളുണ്ടാകും. നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്ത നാടല്ല. വിദേശത്ത് പോയവര്‍ പോലും കൊവിഡ് സമയത്ത് കേരളത്തിലേക്കാണ് മടങ്ങിയെത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Story Highlights: Bishop Joseph Perumthottam on youngsters’ migration to other countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top