തമിഴ്‌നാട്ടിൽ പ്രാണപ്രതിഷ്ഠ കാണുന്നതിന് ക്ഷേത്രങ്ങളിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്തു; വിമർശനവുമായി നിർമല സീതാരാമൻ

പ്രാണപ്രതിഷ്ഠയുടെ തത്സമയം കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്ത് തമിഴ്നാട് സർക്കാർ. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ജനങ്ങളുടെ ആരാധനയ്‌ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലാണ് ഡിഎംകെ സർക്കാരിന്റെ നിലപാടുകൾ. പ്രശസ്തമായ കാമാക്ഷി ക്ഷേത്രത്തിനുള്ളിൽ 8.00 മണിക്ക് ഭജനകൾ ആരംഭിച്ചിരുന്നതാണ്. എന്നാൽ, തമിഴ്നാട്ടിലെ പൊലീസുകാർ സാധാരണക്കാരെപ്പോലെ ക്ഷേത്രത്തിനുള്ളിൽ കയറി എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുന്നത് കാണുന്നതിനായിട്ടാണ് ക്ഷേത്രത്തിൽ സ്ക്രീൻ സ്ഥാപിച്ചത്. ഒരു ക്ഷേത്രത്തിൽ സ്വകാര്യമായി ആരാധനകൾ നടത്താനുള്ള ഞങ്ങളുടെ അവകാശത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണ് ഇവിടെ നടന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
Story Highlights: Nirmala Sitharaman Against Tamil Nadu govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here